Ariya

1

അന്ന് രാത്രി ഉറങ്ങി എഴുന്നേറ്റ് രാവിലെ തന്നെ അവൾ കോളേജിൽ പോകാൻ റെഡിയായി. ബ്ലാക്ക് ആൻഡ് പിങ്ക്👩🏻 ചുരിദാറൊക്കെ ഇട്ട് അവൾ കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചു. അവളുടെ വീട് ഒരു കാടിനോട് ചേർന്നുള്ള പ്രകൃതിഭംഗിയുള്ള ഒരിടത്താണ് ഉള്ളത്.

ഇറങ്ങാൻ നേരം അവൾ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു......

"അമ്മേ... ഞാൻ പോയിട്ട് വരാമേ..."

"സൂക്ഷിച്ചു പോണം കേട്ടോ മോളേ..."

"അമ്മ അടുക്കളയിൽ നിന്ന് ഓർമ്മിപ്പിച്ചു."

"ആഹ് അമ്മേ..."

"അവൾ മറുപടി നൽകി പടിയിറങ്ങി നടന്നു."

കോളേജിൽ എത്തണമെങ്കിൽ രണ്ട് ബസ്സുകൾ മാറി മാറി കേറി വേണം പോകാൻ.

അവൾ ആ രണ്ട് ബസ്സുകളും കേറി കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി. ആരോടും അധികം സംസാരിക്കാൻ ഇഷ്ടമില്ലാത്ത കൂട്ടത്തിലായിരുന്നു അവൾ. അതുകൊണ്ടുതന്നെ കോgan കൂട്ടുകാരോ ഫ്രണ്ട്സോ ഉണ്ടായിരുന്നില്ല.

തന്റെ പഠനവും കാര്യങ്ങളുമായി അവൾ ഒതുങ്ങിക്കൂടി. അന്ന് കോളേജിൽ പ്രോജക്റ്റ് ഒക്കെ സബ്മിറ്റ് ചെയ്തപ്പോൾ അധ്യാപകരിൽ നിന്ന് വളരെ നല്ല .....

ആ സന്തോഷത്തോടെ അവൾ തിരിച്ച് വീട്ടിലേക്ക് ......

വീടിനടുത്തുള്ള ആ വിജനമായ കാട്ടുപാതയിൽ എത്തിയപ്പോഴാണ് രണ്ട് സ്കൂട്ടറുകളിലായി വന്ന രണ്ട് പയ്യന്മാർ പെട്ടെന്ന് വണ്ടി തിരിച്ച് അവളുടെ വഴി മുടക്കി നിന്നത്......

ആര്യ ഒട്ടും ഭയപ്പെടാതെ ദേഷ്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....

"നിങ്ങൾ ആരാണ്? വഴി മാറ് എനിക്ക് പോണം"

"ഓഹോ... വഴി മാറണോ? തന്തയ്ക്ക് എഴുതി "

അതിലൊരു പയ്യൻ വണ്ടിയിൽ ഇരുന്നുകൊണ്ട് പുച്ഛത്തോടെ ചിരിച്ചു.....

"എടാ, മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്ക് വഴിയിൽ വന്ന് തെണ്ടിത്തരം കാണിക്കാതി ""

കടുപ്പിച്ചു പറഞ്ഞു......

" ഇവിടെ വന്ന് ചൂടാവുന്നോ മോളേ........നീ വലിയ പഠിപ്പിസ്റ്റാണെന്നൊക്കെ ഞങ്ങൾക്കറിയാം. ഇന്ന് നല്ല മാർക്ക് കിട്ടിയ സ്ഥിതിക്ക് നമുക്ക് അതൊന്ന് സെലിബ്രേറ്റ് What? മിണ്ടാതെ വണ്ടിയിൽ കേറ് ഞങ്ങൾ വീട്ടിൽ "

രണ്ടാമത്തെവൻ വണ്ടി ആക്സിലറേറ്റ് ചെയ്ത് ......

" കേറാൻ എനിക്ക് വട്ടല്ല..... വഴിമാറണം എനിക്ക് പോണം..... എന്നെ കൊണ്ടാക്കാൻ എനിക്കറിയാം. നിന്റെയൊക്കൕ നല്ലത് ഈ .....

വഴിമാറൂന്നോ അതെ...."

അവൾ മുന്നോട്ട് ഒരു അടി വെച്ചുകൊണ്ട് പറഞ്ഞു.

"ആഹാ... ഒടുക്കത്തെ തന്റേടവുമാണല്ലോടി നിനക്ക്.ഈ കാട്ടു വഴിയിൽ നിന്നെ രക്ഷിക്കാൻ ഇപ്പോൾ ഇവിടെ ആര് വരാനാ ഞങ്ങൾ വിചാരിച്ചാൽ നിന്നെ ഇവിടുന്ന് ആരും കാണാതെ മാറ്റാൻ പറ്റും. അതുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞാൽ കേട്ടോ മിണ്ടാതെ വണ്ടിയിൽ കേറിക്കോ....."

ഒന്നാമൻ വണ്ടിയിൽ നിന്നിറങ്ങി അവളുടെ മുന്നിലേക്ക് ആക്രോശിച്ചുകൊണ്ട് അടുത്തു വന്നു.

" ഉള്ളപ്പെണ്ണുങ്ങളെ പോലെ അല്ല ഞാൻ.... നീ ഓകെ...ഇവിടെ.......... ചോര തുപ്പി വീഴും... വഴിമാറ്. "

” നിന്റെ ഈ കൊച്ചു കൈകൊണ്ട് നീ ഞങ്ങളെ എന്ത് ചെയ്യുമെടി......"

ഒന്നാമൻ ചിരിയോടെ അവളുടെ അടുത്തേക്ക് .....

അവനൊപ്പം രണ്ടാമനുംസ്കൂടടർ സ്റ്റാൻഡിലിട്ട് ഇറങ്ങി അവൾക്ക് നേരെ നടന്നു വന്നു........

രണ്ട് പേരും ഇരുവശത്തുനിന്നുമായി അവളെ വളഞ്ഞു കഴിഞ്ഞിരുന്നു..... ആ വിജനമായ കാട്ടുപാതയിൽ ആര്യ തികച്ചുംഒറ്റയ്ക്കായിരുന്നു.

" തീർത്തു തരാം......"

അവന്മാരുടെ കണ്ണുകളിൽ ക്രൂരമായൊരു ഭാവം മിന്നിമറഞ്ഞു. "

പക്ഷേ ആ പാവം പെണ്ണുങ്ങൾ പേടിക്കുന്നതുപോലെ ആര്യ ഭയന്ന് പിന്നോട്ട് മാറിയില്ല കണ്ണുകൾ അടച്ച് കരഞ്ഞതുമില്ല. പകരം അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയായിരുന്നു. കാരണം അവന്മാർക്ക് അറിയാത്ത ആര്യ മാത്രം ഒളിപ്പിച്ചു വെച്ച ഒരു വലിയ രഹസ്യമുണ്ടായിരുന്നു. അവൾ ചെറുപ്പം മുതലേ ഒരു കാര്യം കൃത്യമായി പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു ആ മൃഗം പുറത്തെടുക്കാനുള്ള സമmin

അവന്മാരുടെ കൈകൾ തന്റെ ശരീരത്തിൽ തൊടുന്നതിന് തൊട്ടുമുമ്പ് ആര്യ തന്റെ ആ രഹസ്യ അടവ് പുറത്തെടുക്കാനായി ഒരടി പിന്നോട്ട് വെച്ച് പതുക്കെ നിലയുറപ്പിച്ചു........

(തുടരും.........🌸)




Reportar




Uso de Cookies
Con el fin de proporcionar una mejor experiencia de usuario, recopilamos y utilizamos cookies. Si continúa navegando por nuestro sitio web, acepta la recopilación y el uso de cookies.